താനൂർ: നിരവധി കേസുകളിലെ പ്രതിയായ എടക്കടപ്പുറം സ്വദേശി ഈസെപ്പിന്റെ പുരക്കൽ അറഫാത്തിനെ (30) താനൂർ പൊലീസ് പിടികൂടി. എടക്കടപ്പുറം സ്വദേശിയായ മമ്മാലിന്റെ പുരക്കൽ സഹലിനെ തടഞ്ഞുനിർത്തി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
നിരവധി കേസുകളിൽ പ്രതിയായ അറഫാത്തിനെ താനൂർ ഡിവൈ.എസ്.പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.ഡി. കൃഷ്ണ ലാൽ, എസ്.ഐ ഷൈലേഷ്, എ.എസ്.ഐ ജയകൃഷ്ണൻ, സി.പി.ഒമാരായ സലേഷ്, കൃഷ്ണപ്രസാദ്, സബറുദ്ദീൻ, അഭിമന്യു, വിപിൻ ആൽബിൻ, ജിനേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ പ്രധാന ഗുണ്ടയായ കൊമ്പാല വിനീതിന്റെ സങ്കേതത്തിൽനിന്ന് സാഹസികമായിട്ടാണ് പിടികൂടിയത്.
പ്രതി അറഫാത്ത് 2015 മുതൽ മോഷണം, കവർച്ച, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവക്ക് താനൂർ, തിരൂർ, കൊണ്ടോട്ടി, തൃശൂർ വെസ്റ്റ് കുമ്പള സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.