കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ക്വട്ടേഷന്‍ ആക്രമണം. ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച് വാഹനവും സ്വർണവും പണവും ടി.വിയും കവര്‍ന്നു. കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിനു സമീപത്തെ എച്ച്.ആര് ദേവദാസിെൻറ വീട്ടിലാണ് ആക്രമണം നടന്നത്.
കത്തി കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ചശേഷം ഇവരുടെ ദേഹത്തുനിന്ന് ആഭരണങ്ങള്‍ സംഘം ഊരിയെടുക്കുകയായിരുന്നു. ഇതിനുപുറമെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നു. നാല്പത് പവന് സ്വർണം നഷ്ടപ്പെട്ടതായി ദേവദാസ് പറഞ്ഞു. രണ്ടു മാസം മുമ്പ് വാങ്ങിയ ഇവരുടെ ഇന്നോവ ക്രിസ്റ്റ കാറും സംഘം കൊണ്ടുപോയി.
കാറില്‍ ഇരുപതിനായിരം രൂപയുണ്ടായിരുന്നതായി ദേവദാസ് പറയുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം. കൂടെ താമസിക്കുകയായിരുന്ന മകള്‍ അക്ഷിത പുറത്തുള്ള സമയത്തായിരുന്നു ആക്രമണം നടന്നത്. മൂന്നാംമൈലില്‍ താമസിക്കുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് എച്ച്.ആര് ദേവദാസ് ആരോപിച്ചു. ഭൂമിയിടപാടുമായി സംബന്ധിച്ചുള്ള പ്രശ്നത്തിെന്റ മേലാണ് ആക്രമണമുണ്ടായതെന്ന് പറയപ്പെടുന്നു.
പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി. സതീഷ്, എ.എസ്.ഐ രാമകൃഷ്ണന് ചാലിങ്കാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.