പ്രതികൾ

'സ്റ്റേഷനിൽ കാത്ത് നിൽക്കും, ട്രെയിനിന് സ്പീഡ് കൂടുമ്പോൾ ഫോൺ തട്ടിപ്പറിക്കും'; മൊബൈൽ മോഷ്ടാക്കൾ അറസ്റ്റിൽ

ആലുവ: റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണം നടത്തുന്ന സംഘം പിടിയിൽ. നേപ്പാൾ സ്വദേശി റോഷൻ (21), കണ്ണൂർ വെള്ളാട് കൊല്ലേത്ത് അഭിഷേക്(25), നെടുമ്പാശേരി അത്താണി സ്വദേശി രഞ്ജിത്ത് രാജു (23) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.

ട്രെയിനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെയും പ്ലാറ്റ്ഫോമിൽ നിൽക്കുന്നവരുടേയും മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ട്രെയിനിൽ വാതിലിന് സമീപം നിന്ന് ട്രെയിനിന് സ്പീഡ് കൂടുന്ന സമയത്ത് ഫോൺ തട്ടിപ്പറിക്കുക, യാത്രക്കാരുടെ മൊബൈൽ തട്ടിപ്പറിച്ച് ട്രെയിനിൽ നിന്നും ഇറങ്ങി ഓടുക എന്നിവയാണ് പതിവ്.

കഴിഞ്ഞ ഏഴിന് പുലർച്ചെ ട്രെയിനിൽ വെച്ച് ആസാം സ്വദേശിയുടെ മൊബൈൽ കവർച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോൺ കണ്ടെടുത്തു. പ്രതികളിൽ നിന്നും തിരുവനന്തപുരം സ്വദേശിയുടെ ഉൾപ്പെടെയുള്ള മറ്റ് മൊബൈലുകളും പിടികൂടി. രഞ്ജിത്തിനും അഭിഷേകിനും റെയിൽവേ പൊലീസ് സ്റ്റേഷനിലും മറ്റ് പൊലീസ് സ്റ്റേഷനുകളിലും മോഷണത്തിനും കവർച്ചക്കും കേസുകളുണ്ട്. ഇരുവരും ജയിലിൽ വച്ച് പരിചയപ്പെട്ട് ഒന്നിച്ച് മോഷണം നടത്തുകയായിരുന്നു.

ഇവരുടെ കൂടെയുള്ള റോഷൻ എന്ന നേപ്പാൾ സ്വദേശിയെ പറ്റി കൂടുതൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ അബ്ദുൽ ജലീൽ, എസ്.സി.പി.ഒ എം.പി. സുധീർ, സി.പി.ഒമാരായ വി.എ. അഫ്സൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബുബക്കർ, കെ.എം. മനോജ്, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags:    
News Summary - railway station-Mobile thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.