ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ റിക്രൂട്ടിങ് സ്ഥാപനയുടമ പിടിയിൽ

കൊച്ചി: വിദേശത്തും കൊച്ചി കപ്പൽശാലയിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന റിക്രൂട്ടിങ് സ്ഥാപനയുടമ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി ആലപ്പാറ തറപ്പേൽ വീട്ടിൽ അനീഷ് മാത്യുവാണ് (38) പിടിയിലായത്.

കടവന്ത്ര ഡി.ഡി വ്യാപാർ ഭവനിൽ ജീവ ഇന്‍റർനാഷനൽ എന്ന പേരിലാണ് സ്ഥാപനം നടത്തിയിരുന്നത്. സിം മാറി മാറി ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

പുതിയ തട്ടിപ്പിന് നൽകിയ പരസ്യത്തിൽ നൽകിയ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കടവന്ത്രയിലെ ബാറിൽ വെച്ചാണ് ഇയാൾ കുടുങ്ങിയത്. റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് ഒന്നരലക്ഷം രൂപ കൈപ്പറ്റാനുള്ള തയാറെടുപ്പിനിടെയാണ് പിടിവീണത്.

Tags:    
News Summary - Recruiting firm owner arrested for extorting money by offering job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.