റ​ഫീ​ഖ്,ഷാ​ഫി

മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ൽ​നി​ന്ന് ​ഇ​റ​ങ്ങി വീ​ണ്ടും മോ​ഷ​ണം: ര​ണ്ട് പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ

തി​രൂ​ർ: മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി വീ​ണ്ടും മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട​പ്പാ​ൾ ക​രി​ങ്ക​ല്ല​ത്താ​ണി മു​ക്ക​ത്തി​ൽ വീ​ട്ടി​ൽ റ​ഫീ​ഖ് (34), മം​ഗ​ലം ചേ​ന്ന​ര ചി​റ​മ്മ​ൽ പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (36) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​രൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി മോ​ഷ​ണം പ്ര​തി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​ധാ​ന​മാ​യും തി​രൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബ​സി​ൽ ക​യ​റി​യാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ര​ണ്ടു​മാ​സം മു​മ്പ് കോ​ഴി​ക്കോ​ട്ട് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി ന​ല്ല​ളം ജ​യി​ലി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബ​സി​ൽ യാ​ത്ര ചെ​യ്യ​വേ രാ​മ​നാ​ട്ടു​കാ​ര​യി​ൽ​നി​ന്ന് മ​ധ്യ​വ​യ​സ്ക‍െൻറ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ ബു​ധ​നാ​ഴ്ച തി​രൂ​ർ ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ൽ വി​ൽ​ക്കാ​നാ​യി വ​ന്ന​പ്പോ​ഴാ​ണ് തി​രൂ​ർ പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്.

തി​രൂ​ർ ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ച് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ക​സ്​​റ്റി​ഡി​യി​ൽ എ​ടു​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കൈ​വ​ശ​മു​ണ്ട​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ആ​ണെ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ​യെ കൂ​ടാ​തെ ദി​ൽ​ജി​ത്ത്, ഉ​ണ്ണി​ക്കു​ട്ട​ൻ, സു​ജി​ത്ത്, സെ​റി​ൻ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളു​ടെ പേ​രി​ൽ പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന കേ​സ് നി​ല​വി​ലു​ണ്ട്.

Tags:    
News Summary - Released from jail on a charge of theft Theft again: Two suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.