വാട്സ് ആപ്പ് വഴി തട്ടിപ്പ്; മുൻ അധ്യാപികക്ക് നഷ്ടമായത് 21 ലക്ഷം രൂപ

അമരാവതി (ആന്ധ്രാപ്രദേശ്): വാട്സ് ആപ്പ് വഴി അഞ്ജാത നമ്പറിൽനിന്ന് സന്ദേശം ലഭിച്ച മുൻ അധ്യാപികക്ക് നഷ്ടമായത് 21 ലക്ഷം രൂപ. അന്നമയ്യ ജില്ലയിലെ മദനപ്പള്ളി സ്വദേശി വരലക്ഷ്മിയാണ് തട്ടിപ്പിനിരയായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

വരലക്ഷ്മിക്ക് വാട്സ് ആപ്പ് വഴി അഞ്ജാതരിൽനിന്ന് ലിങ്ക് ഉൾപ്പെട്ട സന്ദേശം ലഭിക്കുകയായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തന്‍റെ ഫോൺ ഹാക്ക് ചെയ്ത് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയായിരുന്നെന്ന് വരലക്ഷ്മി പറയുന്നു. നിരവധി തവണയായാണ് പണം പിൻവലിച്ചത്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് സി.ഐ മുരളീകൃഷ്ണ അറിയിച്ചു.

Tags:    
News Summary - Retired Andhra Pradesh teacher loses ₹21 lakh in WhatsApp fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.