മാ​വൂ​ർ മാ​ളി​യേ​ക്ക​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം

മാവൂരിൽ സൂപ്പർമാർക്കറ്റിൽ കവർച്ച

മാ​വൂ​ർ: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ പൂ​ട്ട് പൊ​ളി​ച്ച് 65,000 രൂ​പ​യോ​ളം ക​വ​ർ​ന്നു. മാ​വൂ​ർ-​കൂ​ളി​മാ​ട് റോ​ഡി​ൽ മ​ത്സ്യ- മാം​സ മാ​ർ​ക്ക​റ്റി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ അ​ബ്ദു​സ്സ​മ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ട്ട​റി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന 65,000 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഉ​ട​മ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

മോ​ഷ​ണ​ത്തി​ന്റെ ദൃ​ശ്യം ക​ട​യി​ലെ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പു​ല​ർ​ച്ച 2.30ഒാ​ടെ മോ​ഷ്ടാ​വ് ക​ട​യി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ദൃ​ശ്യ​ത്തി​ലു​ണ്ട്. മു​ഖം മ​റ​ച്ച​തി​നാ​ൽ ആ​ളെ വ്യ​ക്ത​മ​ല്ല. ക​വ​ർ​ച്ച​ക്കു​ശേ​ഷം ഇ​യാ​ൾ ഗ്രാ​സിം ഫാ​ക്ട​റി​യു​ടെ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​ത് മ​റ്റൊ​രു ക​ട​യി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. കൈ​യു​റ ഉ​പ​യോ​ഗി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Robbery at a supermarket in Mavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.