കൊല്ലങ്കോട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആളൂർ വാഴപ്പിള്ളി തോമസ് ആൻറണിയെ (51) കൊല്ലങ്കോട് പൊലീസ് തൃശൂർ കൊരട്ടിയിൽ വെച്ച് അറസ്റ്റ് ചെയ്തു. ആറരക്കിലോ സ്വർണാഭരണങ്ങളും 75,000 രൂപയും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെയാണ് 20 വർഷത്തിനു ശേഷം പിടികൂടിയത്.
2000 ആഗസ്റ്റിൽ നെന്മാറ തൃശൂർ ഫാഷൻ ജ്വല്ലറി ഉടമ മോഹൻ രാജ്, ശെൽവരാജ് എന്നിവർ കടയടച്ച് രാത്രി കാറിൽ വീട്ടിലേക്ക് മടങ്ങുേമ്പാൾ വട്ടേക്കാട് സ്കൂളിനടുത്തു വെച്ച് 11 അംഗ സംഘം തടഞ്ഞു നിർത്തി പണവും സ്വർണവും തട്ടിയ കേസിലെ പ്രധാന പ്രതിയാണ് തോമസ് ആൻറണി.
ഒന്നാം പ്രതി കൊപ്ലിപ്പാടം കോടാലി ഹരിയെ കഴിഞ്ഞ ജൂണിൽ തൃശൂർ പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി വേണുഗോപാലിനെ കഴിഞ്ഞ ജൂണിൽ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊല്ലങ്കോട് സി.െഎ ഷാഹുൽ, സി.പി.ഒമാരായ എസ്. ജിജോ, ജി. വിനേഷ്, സി. മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.