മറയൂർ: ചന്ദനം മോഷ്ടിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് വനംവകുപ്പ് അധികൃതർ പ്രതിയെ പിടികൂടി. മൈക്കിൾഗിരി സ്വദേശിയും മറയൂർ പുനരധിവാസ കോളനിയിൽ താമസക്കാരനുമായ ജയമണിയാണ് (23) പിടിയിലായത്. നാല് കിലോ ചന്ദനവും കണ്ടെടുത്തു. കാരയൂർ ചന്ദന റിസർവിൽനിന്ന് മരം മുറിച്ചു കടത്തിയതും സ്വകാര്യ ഭൂമിയിൽ നിന്നുള്ള മോഷണത്തെ കുറിച്ചുമുള്ള അന്വേഷണത്തിനിടയിലാണ് വീടിന് സമീപത്തുനിന്ന് ജയ മണിയെ പിടികൂടിയത്.
കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. ആദിഷിെൻറ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ ജയചന്ദ്ര ബോസ്, എസ്.എഫ്.ഒ മാരായ സുനിൽകുമാർ, ജോമോൻ, ബി.എഫ്.ഒ മാരായ ജോൺസൺ, അഖിൽ, മനോജ്, രാമകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.