പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. വരുംദിവസങ്ങളിൽ കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ആദ്യം അറസ്റ്റിലായ പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയതിനൊപ്പം ബുധനാഴ്ച റിമാന്‍ഡിലായ പ്രതിക്കായി അന്വേഷണസംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്.
ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി ഡിവൈ.എസ്.പി പി.സി. ഹരിദാസ്, സി.ഐ ടി. ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ കുഴൽമന്ദം, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. കൊലയാളി സംഘം ഉപയോഗിച്ച കാർ നിർത്തിയിട്ട സ്ഥലം, പ്രതിയുടെ ആലത്തൂരിലെ സ്ഥാപനം എന്നിവിടങ്ങളിൽനിന്ന് തെളിവുകൾ ശേഖരിച്ചു. ചോദ്യംചെയ്യൽ തുടരുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു.
ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. കൊലപാതകമുണ്ടായ ദിവസം വാഹനത്തിെൻറ തകരാര്‍ പരിഹരിക്കാന്‍ എത്തിയവര്‍, വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കിയ കൊല്ലങ്കോട്ടുകാരന്‍, അക്രമിസംഘത്തിെൻറ വാഹനം പൊള്ളാച്ചിയിലെത്തിക്കാന് സഹായിച്ചവര്‍, ഒളിച്ചുകഴിയാനും നാടുവിടാനും കൂട്ടുനിന്നവര്‍, സാമ്പത്തിക സഹായം നല്കിയവര് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു.
കൊലപാതകത്തിെൻറ പിറ്റേന്ന് പൊള്ളാച്ചി കുമാരപാളയം തിരിവിലെ വർക്ക്ഷോപ്പിൽ പ്രതികൾ 15,000 രൂപക്ക് കാർ വിറ്റതായി കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയില്‍ കണ്ടെത്തിയ കാറിെൻറ ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൊലപാതകം ലക്ഷ്യമിട്ടാണ് പഴയ മോഡൽ കാർ അക്രമികൾ വാങ്ങിയതെന്നാണ് മൊഴി. ജില്ലയില്‍തന്നെയുള്ള കാർ കച്ചവടക്കാരനിൽനിന്നാണ് വാഹനം ലഭ്യമാക്കിയത്. ഇയാളും അറസ്റ്റിലായവരുടെ സംഘടനയില്‍പ്പെട്ട പ്രവർത്തകനാണ്. അറസ്റ്റിലായ രണ്ടാമനെകൂടി കസ്റ്റഡിയില്‍ കിട്ടിയശേഷം സഞ്ജിത്തിെൻറ ഭാര്യയെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനാണ് അന്വേഷണസംഘം തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.