1.71 കോടിയുടെ സൈബർ തട്ടിപ്പ് കേസ്: മലയാളി യുവാവ് അറസ്റ്റിൽ

മംഗളൂരു: 1.71 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ മലയാളി യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോക്കാത്ത് സ്വദേശിയായ എ. ആകാശാണ്(22) അറസ്റ്റിലായത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രതിനിധിയായി ആൾമാറാട്ടം നടത്തുന്ന അജ്ഞാത വ്യക്തിയിൽ നിന്ന് ശല്യപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ചതായി ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. പരാതിക്കാരന്റെ പേരിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് മുംബൈയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും ആൾമാറാട്ടക്കാരൻ അവകാശപ്പെട്ടു.

മുംബൈയിലെ കാനറ ബാങ്കിൽ പരാതിക്കാരന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പരാതിക്കാരനിൽ നിന്ന് ഘട്ടംഘട്ടമായി 1.71 കോടി രൂപയാണ് തട്ടിയെടുത്തത്.

അന്വേഷണത്തിൽ ആകാശിന്റെ പങ്കാളിത്തം പോലീസ് കണ്ടെത്തിയ പൊലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ടും സൈബർ കുറ്റകൃത്യവുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചു. കേരളത്തിൽ നിന്ന് മംഗളൂരുവിൽ എത്തിച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - 1.71 crore cyber fraud case: Malayali youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.