ഗുരുഗ്രാം: ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരുന്നത് വിലക്കിയ അമ്മയെ മകൻ നടുറോഡിൽ വെച്ച് കുത്തിക്കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. 66കാരിയായ വീണ കുമാരിയാണ് മകന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിൽ മകൻ മനീഷ് ഭണ്ഡാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.
മുൻ റെയിൽവേ സൂപ്പർവൈസറും പ്രതിയുടെ പിതാവുമായ രൺവീർ കുമാർ ഭണ്ഡാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീണ ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. ഇരുവരും സർവീസിൽ നിന്ന് വിരമിച്ചു.
ഭാര്യയുമാ.ി 2018ൽ വേർപിരിഞ്ഞ ശേഷം മനീഷ് മാതാപിതാക്കളുടെ വീട്ടിൽനിന്നും മാറി ശിവപുരിയിലാണ് താമസിച്ചിരുന്നത്. ഭക്ഷണം നൽകാനായി മനീഷിന്‍റെ വീട്ടിലെത്തിയ അമ്മയുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അമ്മെ കത്തി ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുന്ന മനീഷിനെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.