കോഴിക്കോട്: നടക്കാവിൽനടന്ന മോഷണക്കേസിൽ മൂന്നു തമിഴ്നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തു. പൊറ്റങ്ങാടി രാഘവൻ റോഡിൽ പ്രബീഷിന്റെ വീട്ടിൽ നിന്നും ഏകദേശം 6000 രൂപയുടെ ചെമ്പുപാത്രം മോഷണം പോയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണം നടന്ന ദിവസം സംശയാസ്പദമായ രീതിയിൽ മൂന്നു സ്ത്രീകളെ വീടിനടുത്ത് കണ്ടതായി വ്യക്തമായി. പൊലീസിന്റെ അന്വേഷണത്തിൽ കോയമ്പത്തൂർ സ്വദേശികളായ സെൽവി (39), ഗൗരി (35), മുത്തമ്മ (20) എന്നിവരാണെന്ന് വ്യക്തമായി. വെള്ളയിൽ ജോസഫ് റോഡിൽ സംശയാസ്പദമായ രീതിയിൽ മൂന്ന് സ്ത്രീകളെ കണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തു. പ്രതികളെ മനസ്സിലായതോടെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. നടക്കാവ് എസ്.ഐ ബിനു മോഹൻ, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒ ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.