ശ്രീകണ്ഠപുരം: ഇസ്രായേല്‍ വിസ വാഗ്ദാനം ചെയ്ത് 1,70,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പയ്യാവൂര്‍ പൊലീസ് കേസെടുത്തു. പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ കാവുങ്കല്‍ ഹൗസില്‍ കെ.സി. റോയിയുടെ പരാതിയില്‍ ആലപ്പുഴ ചെട്ടിയാട് പാതിരാപ്പള്ളി ചാരങ്ങാട്ട് ഹൗസില്‍ സി.പി. ബൈജുവിനെതിരെയാണ് കേസെടുത്തത്. റോയിയുടെ ഭാര്യക്കും ഭാര്യയുടെ സുഹൃത്തായ കൃഷ്ണബിന്ദുവിനും ഇസ്രായേലില്‍ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയുടെ മറ്റൊരു സുഹൃത്തായ സിനി ബോസിന്റെ അക്കൗണ്ടില്‍നിന്ന് 2022 ഏപ്രില്‍ 13, ആഗസ്റ്റ് നാല് എന്നീ തീയതികളില്‍ ഗൂഗ്ൾപേ വഴി 30,000 രൂപ വീതവും ചന്ദനക്കാംപാറ കാനറ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍നിന്ന് 2022 നവംബര്‍ 21ന് 1,60,000 രൂപയും ബൈജുവിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.
എന്നാല്‍, ജോലിക്കുള്ള വിസ ലഭിച്ചില്ല. പലതവണ ആവശ്യപ്പെട്ടിട്ടും വാങ്ങിയ പണത്തില്‍ 1,70,000 രൂപ തിരിച്ചുനല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.