റാഞ്ചി: ഝാർഖണ്ഡിൽ ഡാൻസ് തെറ്റിച്ച് കളിച്ചതിന് വിദ്യാർഥികളെ ക്രൂരമായി മർദിച്ച് അധ്യാപകൻ. ഗുംലയിലെ സെന്റ് മൈക്കിൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകൻ വികാസ് തിരിൽ ഏക്കയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശീലനത്തിനിടെ ഡാൻസ് തെറ്റിച്ച് കളിച്ചതിന് ആറാംക്ലാസ് വിദ്യാർഥികളായ 13 പേരെ അധ്യാപകൻ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സ്കൂളിൽ നടക്കാനിരുന്ന സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് അധ്യാപകൻ വിദ്യാർഥികളെ ഡാൻസ് പരിശീലിപ്പിച്ചത്. എന്നാൽ പരിശീലനത്തിനിടെ വിദ്യാർഥികൾ ഡാൻസ് തെറ്റിച്ചുകളിച്ചു. പ്രകോപിതനായ അധ്യാപകൻ വിദ്യാർഥികളെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. അവശനിലയിലായ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അധ്യാപകനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.