അഗ്നിപഥ് പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥി അറസ്റ്റ് ഭയന്ന് ജീവനൊടുക്കി

ഹൈദരബാദ്: തെലുങ്കാനയിൽ അഗ്നിപഥ് പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിയുടെ മൃതദേഹം ഗോദാവരി ഘട്ടിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് യുവാവ് ഗോദാവരി നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

സെക്കന്തരാബാദ് റെയിൽവെ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാർഥി പങ്കെടുത്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന് മകൻ ഭയപ്പെട്ടിരുന്നതായും പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സൈന്യത്തിലേക്ക് നാലുവർഷത്തെ കരാർ അടിസ്ഥാനത്തിൽ യുവാക്കളെ നിയമിക്കുന്ന കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി മാറിയിരുന്നു. പ്രക്ഷോഭകാരികൾ റെയിൽവേ സ്റ്റേഷനുകൾ നശിപ്പിക്കുകയും ട്രെയിനുകൾക്ക് തീയിടുകയും ചെയ്തിരുന്നു.

Tags:    
News Summary - Telangana student dies by suicide, feared arrest for participating in Agnipath protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.