കൊട്ടാരക്കര: അമ്പലക്കര ശ്രീദുർഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പറക്കോട് കല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരനെയാണ് (45) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിന് രാത്രിയിലാണ് മോഷണം നടത്തിയത്.
ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 പവൻ തിരുവാഭരണങ്ങളും 62 ചെറിയ താലികളും 100 ൽ കൂടുതൽ സ്വർണപൊട്ടുകളും ഓഫിസിൽ സൂക്ഷിച്ചിരുന്ന 15 സ്വർണ ഏലസും 30 വെള്ളി ഏലസും ഉദ്ദേശം 12000 രൂപയുമാണ് മോഷ്ടിച്ചത്.
കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തിൽ കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, എസ്.ഐ ദീപു കെ.എസ്, എസ്.ഐ അജയകുമാർ, എസ്.ഐ സുദർശനകുമാർ, എ.എസ്.ഐ രാജൻ, സി.പി.ഒ ജയേഷ്, സി.പി.ഒ ശ്രീരാജ്, സി.പി.ഒ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.