അ​ര്‍ജു​ന്‍

ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കർണാടക സ്വദേശി ചിക്കബല്ലാപുര പ്രശാന്ത് നഗര്‍പതി ആശുപത്രിക്കുസമീപം താമസിക്കുന്ന മസ്തൂരു അര്‍ജുനാണ് (34) അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

2022 ജൂലൈ 13നാണ് ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നത്. പ്രതിയെ കണ്ടെത്താന്‍ ഊർജിത ശ്രമങ്ങള്‍ നടത്തുന്നതിനിടെ കൊലപാതകശ്രമം, മാല പൊട്ടിക്കാന്‍ ശ്രമിച്ച് സ്ത്രീയെ ആയുധമുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ ആറ് കേസുകളില്‍ അര്‍ജുന്‍ ചിക്കബല്ലപുര പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ക്ഷേത്ര കവര്‍ച്ചാശ്രമം പുറത്തായത്. പ്രതി ചിക്കബല്ലപുര ജില്ല ജയിലില്‍ റിമാൻഡിലാണ്.

കേസില്‍ ഡിവൈ.എസ്.പി കെ. അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ തുടരന്വേഷണം ഊർജിതമാക്കി. മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്കു മുമ്പാകെ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Tags:    
News Summary - Temple treasure theft attempt: Accused arrested from Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.