മെഡിക്കൽ കോളജ്: മാർജിൻ ഫ്രീ ഷോപ് ഉടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്കൂളിന് സമീപം ചിറയിൽ പുത്തൻവീട്ടിൽ പനങ്ങ അജയൻ എന്ന അജയനാണ് (44) അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പാറോട്ടുകോണം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എ.എസ് സൂപ്പർമാർക്കറ്റിൽ കയറിയാണ് ഉടമയായ നാലാഞ്ചിറ പാറോട്ടുകോണം ഈവാ ഹൗസിൽ സാൽവിൻ ഷിബുവിനെ (27) ഭീഷണിപ്പെടുത്തിയ ശേഷം പോക്കറ്റിൽനിന്ന് ആയിരത്തോളം രൂപ തട്ടിയെടുത്ത് പ്രതി മുങ്ങിയത്. പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിൽ മുട്ടടയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അജയനെ കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കെതിരെ സ്റ്റേഷൻപരിധിയിൽ നിരവധി കേസുകളുള്ളതായി സി.ഐ ഹരിലാൽ വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.