തിരുവല്ല: പാചക വാതക സിലിണ്ടറിന്റെ തകരാർ പരിഹരിക്കാൻ എത്തിയ ആൾ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസാണ് അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് പ്ലംബിങ് ജോലിക്കാരനും അയൽവാസിയുമായ ഫിലിപ്പ് തോമസിന്റെ സഹായം തേടിയിരുന്നു. തുടർന്ന് യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ പ്രതി ഇവരെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി.
ഇത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഫിലിപ്പും യുവതിയുടെ ഭർത്താവും തമ്മിൽ മൽപ്പിടിത്തം ഉണ്ടായി. ഇതിനിടെ കുതറി മാറിയ പ്രതി യുവതിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓടി. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ നിർദ്ദേശ പ്രകാരം സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.