കോതമംഗലം: ലക്ഷക്കണക്കിന് രൂപയുടെ ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. അസം സ്വദേശി ജലാലുദ്ദീൻ 25 ഗ്രാം ഹെറോയിനുമായി പിടിയിലായതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞദിവസം ആൻ തിയറ്ററിന് സമീപം പിടികൂടിയ ഹെറോയിൻ കേസ് പ്രതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് കോഴിപ്പിള്ളി ഭാഗത്തുനിന്ന് ഇയാൾ പിടിയിലായത്. മൊബൈൽ ഫോണിന്റെ ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളിൽ അതിരഹസ്യമായാണ് ഇയാൾ ബ്രൗൺഷുഗർ സൂക്ഷിച്ചിരുന്നത്. ഇയാൾ കഴിഞ്ഞയാഴ്ച അസമിൽ പോയി ബ്രൗൺ ഷുഗർ എടുത്ത് ട്രെയിൻ മാർഗം ആലുവക്ക് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, ഇയാളുടെ കൂട്ടാളിയെ പിടിച്ചതറിഞ്ഞ് കോയമ്പത്തൂരിൽ ഇറങ്ങി ബസ് മാർഗം കോതമംഗലത്ത് എത്തിയപ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.
രണ്ട് ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപ്, പ്രിവന്റിവ് ഓഫിസർ കെ.എ. നിയാസ്, എ.ഇ. സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി. എൽദോ, എം.എം. നന്ദു, ബേസിൽ കെ. തോമസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.