കോയമ്പത്തൂർ: നഗരത്തിലെ ജി. കുപ്പുസാമി നായിഡു മെമ്മോറിയൽ ആശുപത്രിയിൽ നഴ്സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കോയമ്പത്തൂർ ശിവാനന്ദ കോളനി വി. നാൻസി(32) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മെഡിക്കൽ റെപ്രസന്‍റിറ്റീവായ കോയമ്പത്തൂർ രത്നപുരി ആറുമുഖ കൗണ്ടർ വീഥി എ. വിനോദാണ് (37) പ്രതി.
തിങ്കളാഴ്ച ഉച്ചക്കുശേഷം ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡ്യൂട്ടിയിലായിരുന്ന നഴ്സിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് രക്തം വാർന്നൊഴുകിയ നിലയിൽ ഇവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരസ്പരം നടത്തിയ പിടിവലിയിൽ വിനോദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതേ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം ഇയാളെ റേസ്കോഴ്സ് പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ സംശയിച്ചിരുന്ന വിനോദ് രണ്ടു വർഷമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇവരുടെ മകൾ വിനോദിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.