കൊച്ചി: എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുബാറക് ആണ് ഇടപ്പള്ളിയിൽനിന്ന് പിടിയിലായത്. വീണ്ടും പണം തട്ടാനായി എ.ടി.എമ്മിനു സമീപം ചുറ്റിപ്പറ്റി നിൽക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നത്.
സ്കെയിൽ പോലെയുള്ള വസ്തു ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇടപാടുകാരൻ കാർഡിട്ട് പണം വലിക്കാൻ ശ്രമിക്കുമ്പോൾ പണം വരുന്ന ശബ്ദം കേൾക്കുമെങ്കിലും പണം ലഭിക്കാതെ വരും. തുടർന്ന് മുബാറക് അകത്ത് കയറി ബ്ലോക്ക് മാറ്റി പണം തട്ടുന്നതായിരുന്നു രീതി. എല്ലാം ഇയാൾ ഒറ്റക്ക് തന്നെയാണ് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 18, 19 തീയതികളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കളമശ്ശേരി പ്രീമിയർ ജങ്ഷനിലെ എ.ടി.എമ്മിൽനിന്നാണ് പണം കവർന്നത്. ബാങ്കിന്റെ 11 ബ്രാഞ്ചുകളിൽ നിന്നായി ഒരു ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടത്. പതിനായിരം രൂപക്ക് മുകളിൽ അക്കൗണ്ടിൽനിന്ന് നഷ്ടമായവരിൽ ചിലർ പരാതിയുമായി ബാങ്കിനെ സമീപിക്കുകയും ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കളമശ്ശേരി ബ്രാഞ്ചിൽ ഏഴ് ട്രാൻസാക്‌ഷനുകളിലായി 25,000 രൂപ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.