കൊച്ചി: തനിക്കെതിരായ വിജിലൻസ് കുറ്റപത്രം റദ്ദാക്കണമെന്ന തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജോ അലക്സാണ്ടറിന്‍റെ ഹരജി ഹൈകോടതി തള്ളി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ബിജോ അലക്സാണ്ടറിന്‍റെ ആവശ്യം.
2011 ജനുവരി ഒന്ന് മുതൽ 2015 ഡിസംബർ 31 വരെയുള്ള കാലയളവിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ 33,38,126 രൂപ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. സ്രോതസ്സുണ്ടായിട്ടും വരുമാനത്തിൽ അവയൊന്നും കണക്കിലെടുത്തില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ബിജോ അലക്സാണ്ടറിന്‍റെ ഹരജി.
കുടുംബവീട്ടിലെ കൃഷിയിൽനിന്ന് ലഭിച്ച 20 ലക്ഷം രൂപയും ഭാര്യ സഹോദരൻ നൽകിയ 3.50 ലക്ഷം രൂപയും ഭാര്യയുടെ സ്വർണം വിറ്റതിലൂടെ ലഭിച്ച ആറു ലക്ഷം രൂപയും അന്വേഷണ ഉദ്യോഗസ്ഥൻ കണക്കിലെടുത്തില്ലെന്നാണ് ആരോപണം. എന്നാൽ, കൃഷിയിൽനിന്നുള്ള വരുമാനം തെളിയിക്കാനും ഭാര്യ സഹോദരൻ കൈമാറിയെന്ന് പറയുന്ന പണത്തിന്റെ കാര്യത്തിലും രേഖകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.