ശാസ്താംകോട്ട: പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചു. തിങ്കളാഴ്ച രാത്രി 12 കഴിഞ്ഞാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുൻവശം ഉണ്ടായിരുന്ന കാണിക്കവഞ്ചിയും നാലമ്പലത്തിന് പുറത്തെ ഉപദേവാലയങ്ങൾക്ക് മുന്നിലെ വഞ്ചികളുമാണ് തകർത്തത്. ചൊവ്വാഴ്ച പുലർച്ച ജീവനക്കാർ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ആറ് മാസം മുമ്പും ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഈ കേസിൽ മധുര സ്വദേശി സുന്ദരമൂർത്തി അറസ്റ്റിലായി ജയിലിലായിരുന്നു. ജാമ്യം കിട്ടിയ ഇയാൾ അടുത്തിടെ പുറത്തിറങ്ങിയതായാണ് വിവരം. നിരീക്ഷണ കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.