ബി​നു

മോഷ്ടാവ് പിടിയിൽ

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മൊ​ട്ട ബി​നു എ​ന്ന ബി​നു (42) പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ സ​മ​ദ് മ​ൻ​സി​ൽ വീ​ട്ടി​ൽ ന​സീ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​പ്പാ​റ​യി​ലെ എ​സ്.​എ​ൻ ട്രേ​ഡേ​ഴ്‌​സ് എ​ന്ന ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ച​ങ്ങ​നാ​ശ്ശേ​രി കു​റി​ച്ചി എ​സ് പു​രം തി​രു​വാ​തി​ര ഭ​വ​നം വീ​ട്ടി​ൽ ബി​നു കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​ണ്. ഒ​ക്ടോ​ബ​ർ 28 രാ​ത്രി 8.30നും ​പി​റ്റേ​ന്ന് പു​ല​ർ​ച്ച അ​ഞ്ചി​നു​മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പൂ​ട്ട് പൊ​ളി​ച്ച് ക​ട​ക്കു​ള്ളി​ൽ ക​ട​ന്ന ഇ​യാ​ൾ, മേ​ശ​യി​ൽ സൂ​ക്ഷി​ച്ച 3000 രൂ​പ​യും ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ചെ​മ്പി​ന്റെ സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ആ​കെ 2,03,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

ന​സീ​റി​ന്റെ മൊ​ഴി​പ്ര​കാ​രം പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മോ​ഷ​ണം ന​ട​ന്ന ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലും തെ​ക്കേ​മ​ല​യി​ലെ ആ​ക്രി​ക്ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലും ഒ​രാ​ളെ സം​ശ​യ​ക​ര​മാ​യി ക​ണ്ടു. സാ​ദൃ​ശ്യം ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ന​വം​ബ​ർ 28 ന് ​പ​ക​ലും തു​ട​ർ​ന്ന് ഡി​സം​ബ​ർ ഏ​ഴി​നും പ്ര​തി ആ​ക്രി​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് തെ​ക്കേ​മ​ല​യി​ലെ ക​ട​യി​ൽ എ​ത്തി​യ​താ​യി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ര​ണ്ടാ​മ​തും വി​ൽ​പ​ന​യ്ക്കാ​യി സ​മീ​പി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി​യ ക​ട​ക്കാ​ര​ൻ, ആ​ധാ​ർ കാ​ർ​ഡി​ന് കോ​പ്പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​തു​കാ​ര​ണം ക​ട​യു​ട​മ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തി​ല്ല. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ​ന്ന് സം​ശ​യി​ച്ച ബി​നു​വി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

കു​റി​ച്ചി എ​സ് പു​ര​ത്തു​നി​ന്നും ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി എ​സ്. ന​ന്ദ​കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ബു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ബി​നു​വി​നെ​തി​രെ ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ അ​ഞ്ചു മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​നു കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​നി​ലും മോ​ഷ​ണ​ത്തി​ന് ആ​റ​ന്മു​ള സ്റ്റേ​ഷ​നി​ലും കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Tags:    
News Summary - The thief was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.