കൊല്ലപ്പെട്ട ബാബു

ചേർപ്പിൽ യുവാവിനെ സഹോദരൻ കുഴിച്ചുമൂടിയത് ജീവനോടെ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂർ: ചേർപ്പിൽ സഹോദരൻ കൊലപ്പെടുത്തിയ യുവാവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

തോപ്പ് കൊട്ടെക്കാട് പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബുവാണ്​ (28) മരിച്ചത്. സഹോദരൻ സാബുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ്​ ചെയ്തിരുന്നു.

കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സാബു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, കുഴിച്ചുമൂടുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴുത്തുഞെരിച്ച് ബോധം പോയപ്പോൾ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ബാബു മദ്യപിച്ചു ബഹളംവച്ചതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. 

മുത്തുള്ളിയാൽ തോപ്പിൽ ഒഴിഞ്ഞപറമ്പിലാണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. മാർച്ച് 15നാണ് ബാബുവിനെ കാണാതായത്. വീട്ടുകാർ ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.

വ്യാഴാഴ്ച രാവിലെ നാട്ടുകാരിലൊരാൾ പറമ്പിലൂടെ പോകുമ്പോൾ ഒരു ഭാഗത്ത് മണ്ണ് ഇളകിക്കിടക്കുന്നും നായ്​ക്കൾ ചിക്കിച്ചികയുന്നതും കണ്ട് സംശയം തോന്നി. നാട്ടുകാർ മണ്ണ് നീക്കിയപ്പോൾ കട്ടകൾ വിരിച്ചതായി കണ്ടതിനെ തുടർന്ന് ചേർപ്പ് പൊലീസിൽ അറിയിച്ചു.

പൊലീസെത്തി മണ്ണും കട്ടകളും നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മുകളിൽ കുമ്മായം കലക്കി ഒഴിച്ചിരുന്നു. തൃശൂരിൽനിന്ന് ആർ.ഡി.ഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

ബാബുവും സഹോദരനും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ പത്മാവതിയെ​ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

Tags:    
News Summary - The young man was buried alive by his brother in the compound; Postmortem report out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.