കമ്പളക്കാട് : വെണ്ണിയോട് ടൗണിനടുത്ത് നടന്ന കളവു കേസിലെ പ്രതി പൊലീസ് പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടിൽ ഇജിലാൽ എന്ന അപ്പു(30)വിനെയാണ് കൽപറ്റ ഡിവൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. നവംബർ 22ന് പുലർച്ചെ വെണ്ണിയോട് സ്വദേശിയായ മോയിൻഹാജിയുടെ വീടിന്റെ വാതിൽ തകർത്ത് അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നത്.
മോഷണമുതൽ മാനന്തവാടിയിലെ ജ്വല്ലറിയിൽനിന്നും പൊലീസ് കണ്ടെടുത്തു. മോഷണശേഷം ഇയാൾ മൈസൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു വരുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇജിലാലിനെതിരെ കേസുകളുണ്ട്. കമ്പളക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ്.ഐ പി.സി. റോയ്, അസി എസ്.ഐ ആനന്ദ്, സീനിയർ സി.പി.ഒ മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍, നിസാർ, സെന്തവിൻ സെൽവം, സി.പി.ഒമാരായ വി.പി. ജിഷ്ണു, മുഹമ്മദ് സക്കറിയ, കിരൺ, ഉനൈസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.