കൊല്ലം: ക്ഷേത്രത്തിൽനിന്ന് വിളക്ക് മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ശക്തികുളങ്ങര പനമശ്ശേരിയിൽ മുല്ലശ്ശേരി വടക്കതിൽ എ. വൈഷ്ണവ് (18), മന്നേടത്ത് വടക്കതിൽ എസ്. അജിത്ത് (40) എന്നിവരാണ് പിടിയിലായത്. ശക്തികുളങ്ങര കുളക്കുടി ഭദ്രാദേവി ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന അഞ്ചടിയോളം ഉയരം വരുന്ന ആമവിളക്കാണ് ചൊവ്വാഴ്ച പുലർച്ചയോടെ മോഷണം പോയത്.
വൈഷ്ണവും അജിത്തും ക്ഷേത്രത്തിലെ സേവ പന്തലിൽ സ്ഥാപിച്ചിരുന്ന വിളക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് അജിത്തിന്റെ ഓട്ടോയിൽ ഇവർ വിളക്ക് കടത്തിക്കൊണ്ടുപോയി. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ശക്തികുളങ്ങര സബ് ഇൻസ്പെക്ടർ ഐ.വി ആശയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജഹാൻ, ജോസഫ്, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ്, വസന്തൻ, എസ്.സി.പി.ഒ അബു താഹിർ, സി.പി.ഒമാരായ ശ്രീലാൽ, അനിൽ, ബിജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.