പെരിന്തല്‍മണ്ണ: പുലാമന്തോള്‍ അടക്ക മാര്‍ക്കറ്റില്‍നിന്ന് നാല് ചാക്ക് കൊട്ടടക്ക മോഷണം പോയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൂത തെക്കുംമുറി വേട്ടുകുന്നത്ത് അമല്‍ (24), ചെറുകര ആലുംകൂട്ടം കാവുപുറത്ത് നിഖില്‍ (20) എന്നിവരാണ് അറസറ്റിലായത്. വില്പനക്കായി കൊണ്ടുപോകുമ്പോള്‍ മാനത്തുമംഗലം ബൈപാസില്‍ നടത്തിയ വാഹന പരിശോധനയില്‍ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാഹനത്തില്‍ അടക്ക കണ്ട് ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ചതാണെന്നറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച 2.20ഓടെ പുലാമന്തോളിലെ ജെ.എ.എം അടക്ക മാര്‍ക്കറ്റിലാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ രണ്ടുപേര്‍ അടക്ക എടുത്തുകൊണ്ടുപോകുന്നത് കണ്ടിരുന്നു. ഏകദേശം 99,000 രൂപ വിലവരുന്ന അടക്കയാണ് മോഷണം പോയതെന്ന് സ്ഥാപന ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എസ്.ഐ രമാദേവിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ വിശ്വംഭരന്, സെലീന, ഷാലു, കബീര്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.