പൊന്നാനി: ഒരിടവേളക്ക് ശേഷം യുവാവിന് നേരെ അക്രമമുണ്ടായതോടെ സ്വൈര്യജീവിതം ഭീഷണിയിലായി കടവനാട് പ്രദേശവാസികൾ. ആറുമാസം മുമ്പാണ് കടവനാട് ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ലേഖകനുമായ പി.എ. സജീഷിന്റെ വീടിന് നേരേയും സി.പി.എം പ്രവർത്തകൻ കരുവടി മോഹനന്റെ വീടിന് നേരെയും ആർ.എസ്.എസ് പ്രവർത്തകരുടെ അക്രമമുണ്ടായത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിരുന്നു.
തുടർന്നാണ് ശനിയാഴ്ച രാത്രിയിൽ യുവാവിന് നേരെയും അക്രമമുണ്ടായത്. ഈ മേഖലയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷങ്ങൾ പതിവാണ്. കൂടാതെ സാമൂഹികവിരുദ്ധ ശല്യവും മേഖലയിലുണ്ട്. കോൺഗ്രസ് കൊടിമരം നശിപ്പിക്കുന്നതും മേഖലയിൽ പതിവാണ്. രാത്രിയിൽ മദ്യപ സംഘങ്ങളുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിട്ടും മേഖലയിൽ പൊലീസ് പട്രോളിങ് ഉൾപ്പെടെ ശക്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.