ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തെക്കേക്കരയിൽ കടുക്കാപറമ്പിൽ വീട്ടിൽ അപ്പൂട്ടി എന്ന അഫ്സൽ നൗഫൽ (27), ഇയാളുടെ സഹോദരനായ അന്തൂട്ടി എന്ന ഫസിൽ നൗഫൽ (25), ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ ഷാനു സക്കീര്‍ (28) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം ഈരാറ്റുപേട്ട കോസ്വേ പാലത്തിന് സമീപം വെച്ചാണ് ആഷിദ് യൂസഫ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണം. സംഭവശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. മൂന്നു പ്രതികളും ഈരാറ്റുപേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. പ്രതികൾക്കെതിരെ കഞ്ചാവു കേസ് ഉൾപ്പെടെ ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.
ഷാനുവിന് കടുത്തുരുത്തി, പാലാ, തിടനാട്, കൊല്ലം ജില്ലയിലെ പുനലൂർ, ഇടുക്കി ജില്ലയിൽ കരിങ്കുന്നം സ്റ്റേഷനുകളിലായി കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്. ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു , സി.പി.ഒമാരായ കെ.ആർ. ജിനു, കെ.സി. അനീഷ് , ജോബി ജോസഫ്, അനൂപ് സത്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.