വടകര: സഹകരണ ആശുപത്രിക്ക് സമീപം യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ലഹരി മാഫിയ അറസ്റ്റിൽ. പുതിയാപ്പ് മേപ്പയിൽ റോഡിൽ വലിയപറമ്പത്ത് സനൂപ് (35), താഴെ അങ്ങാടി കബറുമ്പുറം നടുക്കണ്ടിയിൽ സമീർ (31), വടകര നാരായണ നഗരം കൈക്കണ്ടത്തിൽ രഗീഷ് (36)എന്നിവരെയാണ് വടകര എസ്.ഐ എം. നിജേഷും സംഘവും അറസ്റ്റ് ചെയ്തത്.
മുഖ്യ പ്രതിയായ സനൂപിനെ എടക്കാട് ഇ.എം. റോഡിൽവെച്ചും മറ്റു രണ്ടുപ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വടകര റെയിൽവേ സ്റ്റേഷനിൽവെച്ചുമാണ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച കരിമ്പനപ്പാലം ആയില്യത്തിൽ അമലിനെയാണ് വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടയിൽ അമലിെൻറ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതിലുള്ള പ്രകോപനമാണ് ആക്രമണത്തിനിടയാക്കിയത്. വടിവാൾ വീശുന്നതിനിടയിൽ കൈയിൽനിന്ന് തെറിച്ചു പോയതിനാൽ അമൽ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.