ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞ മൂന്നുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയാറിൽ ജനുവരി 17നാണ് സംഭവം.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചമ്പൽ പുഴയിലെറിയുകയായിരുന്നു. ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
'പെൺകുട്ടിയെ പ്രതികൾ മൂന്നുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. ഇതോടെ പ്രതികൾ പെൺകുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു' - ഗ്വാളിയാർ പൊലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയില്ല. തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.