അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ വീട് കയറി യുവാവിനെ മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയ മൂന്നുപേരെ അന്തിക്കാട് പൊലീസ് പിന്തുടർന്ന് പിടികൂടി. പെരിങ്ങോട്ടുകര താന്ന്യം വെള്ളിയാഴ്ച ചന്തക്ക് സമീപം വാഴൂർ കൃഷ്ണദേവിനെയാണ് തട്ടിക്കൊണ്ടുപോയത്.
കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചെട്ടിയാറ ബിനിൽ (29), മൂത്തകുന്നം വടക്കേക്കര വാലത്ത് റോഹൻ (42), ആലപ്പുഴ മാരാരിക്കുളം നിധീഷ് ഭവനിൽ നിധീഷ് (36) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് ആയുധധാരികളായ മൂന്നംഗ സംഘം വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൃഷ്ണദേവിനെ അടിച്ചവശനാക്കി കാറിൽ കയറ്റി കൊണ്ടുപോയത്.
30 ലക്ഷം തന്നാൽ വിട്ടയക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകൽ. വിവരമറിയിച്ചതോടെ അന്തിക്കാട് പൊലീസ് കാറിനെ പിന്തുടർന്നു. തുടർന്ന് എറണാകുളം ഇടപ്പള്ളിയിൽ സംഘത്തെ പിടികൂടി കൃഷ്ണദേവിനെ മോചിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ കൃഷ്ണദേവിന് പരിക്കുണ്ട്. അന്തിക്കാട് സി.ഐ വി.എസ്. വിനീഷ്, എസ്.ഐമാരായ കെ.ജെ. പ്രവീൺ, എസ്. ഷിജു, അബ്ദുൽ സലാം, സി.പി.ഒമാരായ ബിനോയ്, സുർജിത്ത് സാഗർ, അഭിലാഷ്, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.