സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കാറിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്നുപേർ പിടിയിൽ. കൽപറ്റ ചൊക്ലി വീട്ടിൽ സെയ്ദ് (41), മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ വീട്ടിൽ അജ്മൽ അനീഷ് എന്ന അജു (20), പള്ളിയാൽ വീട്ടിൽ പി. നസീഫ് (26) എന്ന ബാബുമോൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് സ്പെഷൽ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്.
ബത്തേരി ചുങ്കം ജങ്ഷനിൽ വാഹന പരിശോധന നടത്തുമ്പോഴാണ് കെ.എൽ 55 വൈ. 8409 നമ്പർ മാരുതി ആൾട്ടോ കാറിന്റെ ഡിക്കിയിൽ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തിരകളുമായി ഇവർ പിടിയിലാവുന്നത്. ഇവരിൽനിന്ന് നാല് തിരകളും കത്തികളും കണ്ടെടുത്തു. ഇ
ലക്ഷൻ സ്പെഷൽ ഫ്ലയിങ് സ്ക്വാഡ് ഇൻചാർജ് കെ.ജി. രേനകുമാർ, അസി. സബ് ഇൻസ്പെക്ടർ മോഹനൻ, സിവിൽ പൊലീസ് ഓഫിസർ അജിത് എന്നിവരാണ് ഫ്ലയിങ് സ്ക്വാഡ് സംഘത്തിലുണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.