വസ്തു തർക്കം, മധ്യപ്രദേശിൽ യുവതിയെ അ‍യൽക്കാർ തീവെച്ചു കൊന്നു

ഗൂണ: മധ്യപ്രദേശിൽ വസ്തു തർക്കത്തിൽ രാംപ്യാരി ബായ് എന്ന യുവതിയെ അയൽക്കാർ തീ വെച്ച് കൊന്നു. ഗൂണ ജില്ലയിൽ ധനേരിയ ഗ്രാമത്തിൽ ജൂലൈ രണ്ടിനാണ് അതിക്രമം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ രാംപ്യാരിയെ ഹമീദിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണപ്പെട്ടു.

സഹാരിയ ഗോത്രത്തിൽ പെട്ട രാംപ്യാരിക്ക് ദിഗ്വിജയ സിങ് സർക്കാറിന്‍റെ കാലത്ത് ക്ഷേമ പദ്ധതിയിലൂടെ മൂന്നര ഏക്കർ സ്ഥലം ലഭിച്ചിരുന്നു. ഈ സ്ഥലത്തിൽ അവകാശം പറഞ്ഞ് അയൽക്കാരായ ചിലർ നിരന്തരം വഴക്കിടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലം കയ്യേറിന്നതുമായി ബന്ധപ്പെട്ട് രാംപ്യാരി പൊലീസിൽ പരാതിയും നൽകിയിരുന്നു. സ്ഥലത്തിന്‍റെ അവകാശത്തിൽ രാംപ്യാരി ഉറച്ച് നിന്നതാണ് ഇവരെ പ്രകോപിപ്പിക്കാൻ കാരണമായത്.

തുടർന്ന് പ്രാദേശിക ഭരണകൂടം ഇടപെട്ട് പരിഹരിച്ച പ്രശ്നം വീണ്ടും അയൽക്കാർ കുത്തിപ്പൊക്കുകയായിരുന്നു. രണ്ട് സ്ത്രീയടക്കം അഞ്ച് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാംപ്യാരിയെ തീവെച്ച ശേഷം ദൃശ്യങ്ങൾ ആക്രമികൾ വീഡിയോയിൽ പകർത്തിയിരുന്നു. 

Tags:    
News Summary - Tribal woman set on fire over land dispute in MP's Guna, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.