മേലാറ്റൂർ: വെട്ടത്തൂരിൽ മേലാറ്റൂർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് രണ്ടരലക്ഷത്തോളം പാക്കറ്റ് നിരോധിത ലഹരി ഉൽപന്ന പാക്കറ്റുകൾ. 29,345 ഹാൻസ് പാക്കറ്റുകളും 2,28,938 മറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമടക്കം 30 ലക്ഷം വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
വിൽപനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉൽപന്നങ്ങൾ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പ്രതി വെട്ടത്തൂർ സ്വദേശി പുത്തൻകോട് തൊടേക്കാട് മുജീബ് റഹ്മാനെ (46) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുകയില ഉൽപന്നങ്ങൾ പ്രതിയുടെ പഴയവീട്ടിലാണ് ഒളിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.