ഗൃഹനാഥനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ

ചാ​രും​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ള്ളി​ക്ക​ൽ പ​ണ​യി​ൽ സാ​യ് ഭ​വ​ന​ത്തി​ൽ സോ​മ​രാ​ജ​നെ (55) ആ​ക്ര​മി​ച്ച കേ​സി​ൽ ശൂ​ര​നാ​ട് ആ​ന​യ​ടി വി​ഷ്ണു ഭ​വ​നം വി​ഷ്ണു (21), പ​ണ​യി​ൽ സ്നേ​ഹാ​ല​യ​ത്തി​ൽ സ​ജ​യ​ൻ (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് സോ​മ​രാ​ജ​െൻറ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ൽ മ​ദ്യ​പി​ച്ച സം​ഘം ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത് ചോ​ദ്യം​ചെ​യ്ത​തി​ന്​ വീ​ടു​ക​യ​റി മ​ർ​ദി​ച്ച​താ​യാ​ണ് സോ​മ​രാ​ജ​െൻറ പ​രാ​തി.

അ​ക്ര​മി​സം​ഘം പ​യ്യ​ന​ല്ലൂ​രി​ൽ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത​തു​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് അ​ടൂ​ർ പൊ​ലീ​സ് ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ൽ​വി​ട്ട ഇ​വ​രെ നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു. പ​രി​ക്കേ​റ്റ സോ​മ​രാ​ജ​ൻ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Two arrested for assaulting house owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.