യാത്രക്കാരന്‍റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടു പേർ പിടിയിൽ

ഹരിപ്പാട്: ബൈക്ക് യാത്രികന്‍റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടു പേർ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ദേശീയപാതയിൽ  നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് ജംഗ്ഷനിലെ ബസ്റ്റോപ്പിൽ ഇരുന്ന നെയ്യാറ്റിൻകര സ്വദേശിയുടെ പണവും മൊബൈൽ ഫോണും ആണ് പ്രതികൾ മോഷ്ടിച്ചത്. കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട് നാമ്പു കുളങ്ങര കാട്ടിലേക്ക് പുത്തൻവീട്ടിൽ നസീം (20) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നിർമ്മാണ തൊഴിലാളിയായ സുനിൽ മലപ്പുറം പെരിന്തൽമണ്ണയിൽനിന്ന് ബൈക്കിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിലേക്ക് പോകുന്നതിനിടയിൽ വിശ്രമിക്കാനാണ് നങ്ങ്യാർകുളങ്ങരയിലെ ബസ്റ്റോപ്പിൽ അൽപസമയം നിർത്തിയത്. ഈ സമയം ബൈക്കിലെത്തിയ പ്രതികൾ സുനിലിനെ ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 4680 രൂപയും 13000 രൂപയോളം വിലവരുന്ന മൊബൈൽ  ഫോണും തട്ടിയെടുത്തത്. പിന്നീട് പ്രതികൾ ദേശീയപാതയിൽ ഹരിപ്പാട് ഭാഗത്തേക്ക് പോവുകയും ചെയ്തു.

തുടർന്ന് സുനിൽ സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതികൾ എത്തിയ ബൈക്കിന്‍റെ നമ്പർ സുനിൽ ശ്രദ്ധിച്ചിരുന്നു. വാഹന ഉടമ വള്ളികുന്നം സ്വദേശിയാണെന്ന്  പൊലീസ് കണ്ടെത്തി. തൽകാല ആവശ്യത്തിന്​ ബൈക്ക് നസീം എടുത്തു കൊണ്ട് പോയതായിരുന്നത്രെ. തുടർന്ന് പൊലീസ്  നസീമിനേയും കൂടെയുണ്ടായിരുന്ന ഷിബുവിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോഷ്ടിച്ച പണവും മൊബൈൽ ഫോണും പ്രതികളിൽ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്. ഹരിപ്പാട് സി.ഐ ബിജു നായർ,  എസ്.ഐ. രാജ് കുമാർ,  എ.എസ്.ഐ. സുജിത്ത്, സി.പി.ഒ. മാരായ നിഷാദ്, നിസാമുദ്ദീൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two arrested for snatching passenger's money and mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.