സു​ബൈ​ർ, മി​യാ​ദ്

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

കാഞ്ഞങ്ങാട്: എം.ഡി.എം.എയുമായി രണ്ടുപേർ കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിൽ. ഹോസ്ദുർഗ് കടപ്പുറം ഹദ്ദാദ് നഗറിലെ മിയാദ് (28), പുഞ്ചാവിയിലെ എൻ.കെ. മുഹമ്മദ് സുബൈർ (31)എന്നിവരാണ് പിടിയിലായത്.

ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിവരുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടത്തിയ തിരച്ചിലിലാണ് കാഞ്ഞങ്ങാട്ട് മയക്കുമരുന്ന് പിടികൂടിയത്.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 1.160 ഗ്രാം ,1.93 ഗ്രാം എം.ഡി.എം. എ യും രണ്ട് കാറുകളും പിടികൂടി.

പൊലീസ് സംഘത്തിൽ ഹോസ്ദുർഗ് സ്റ്റേഷനിലെ എസ്.ഐ സുവർണൻ എ.എസ്.ഐ അബൂബക്കർ കല്ലായി, സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ കുമാർ, അനീഷ്, പ്രശാന്ത്, ജ്യോതിഷ് എന്നിവരുണ്ടായിരുന്നു.

Tags:    
News Summary - Two people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.