അറസ്റ്റിലായ പ്രതികൾ

ബസിന് കല്ലെറിഞ്ഞ രണ്ടുപേർ അറസ്റ്റിൽ

കാട്ടാക്കട: പോപുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനിടെ അഞ്ചുതെങ്ങിൻമൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.

കിള്ളി കുമ്പിളിതലയ്ക്കൽ പുത്തൻ വീട്ടിൽ എസ്. ഹാജ (26), കുറ്റിച്ചൽ കള്ളോട് ചെമ്മണാംകുഴി പാറമുകൾ പുത്തൻവീട്ടിൽ എസ്. ആഷിഖ് (27) എന്നിവരാണ് പിടിയിലായത്.

കാട്ടാക്കട സ്റ്റാൻഡിൽ നിന്നും പൂവാറിലേക്കുപോയ പൂവാർ ഡിപ്പോയിലെ ബസിനെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി കല്ലെറിയുകയായിരുന്നു. ബസിന്‍റെ രണ്ട് മുൻചില്ലുകളും പൂർണമായും തകർന്നു. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Two people were arrested for throwing stones at the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.