ഈരാറ്റുപേട്ട: തീക്കോയിയില്‍ മാലിന്യം തള്ളി കടന്നുകളഞ്ഞ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കടക്കരപ്പള്ളി കോറത്തുശ്ശേരി വീട്ടിൽ ശ്യാംകുമാർ (38), ചേർത്തല കടക്കരപ്പള്ളി ഉപ്പുവീട്ടിൽ സനൽ കുമാർ (39) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 30ന് പുലർച്ച മൂന്നോടെയാണ് ഇവർ തീക്കോയി ആനയിലപ്പ് വെട്ടിപ്പറമ്പ് റോഡിന് സമീപത്തെ അരുവിയിൽ ശുചിമുറിമാലിന്യം തള്ളിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, എം. സുജിലേഷ്, എ.എസ്.ഐ പി.എ. ഇക്ബാൽ, സി.പി.ഒമാരായ കെ.ആർ. ജിനു, കെ.സി. അനീഷ്, ജോബി ജോസഫ്, പി.എസ്. അനീഷ് കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.