കണ്ണൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന ബ്രൗൺ ഷുഗറുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ സിറ്റി സ്വദേശികളായ കെ.പി. ഫർഹാൻ (32), നീർച്ചാൽ സ്വദേശി എൻ. മഷൂക്ക് (27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കണ്ണൂർ നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. പ്രതികളിൽനിന്ന് 10.1745 ഗ്രാം ബ്രൗൺ ഷുഗറും 42,100 രൂപയും എക്സൈസ് പിടികൂടി. ബ്രൗൺ ഷുഗർ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് എക്സൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.