ഏറ്റുമാനൂര്‍ മംഗളം കോളജിന് സമീപം താമസക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകള്‍ ഷേര്‍ളി, അയല്‍വാസികളായ നിജ, വല്‍സമ്മ എന്നിവര്‍ അരുവിത്തുറ പള്ളിയിലേക്ക് പോകാനാണ് കോട്ടയം തൊടുപുഴ കെ.എസ്.ആര്.ടി.സി ബസില്‍ കയറിയത്. ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തെൻറ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു. ചേര്‍പ്പുങ്കലിലേക്ക് ടിക്കറ്റെടുത്ത ഈശ്വരി ചേര്പ്പുങ്കലെത്തിയപ്പോള് വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു.പാലാ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഈശ്വരി ആദ്യം ബസിറങ്ങി. വല്ലതും നഷ്ടപ്പെട്ടോ എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോഴാണ് ചിന്നമ്മയുടെ രണ്ടു പവനോളം വരുന്ന മാല കാണാനില്ലെന്ന് വ്യക്തമായത്.
ഈശ്വരി കോട്ടയത്തേക്കുള്ള ബസില്‍ കയറിയതായി ഡ്രൈവര്‍ പറഞ്ഞതോടെ ഓട്ടോയില്‍ ചിന്നമ്മയും മൂന്നുപേരും പിന്നാലെയെത്തി ഇവരെ കണ്ടെത്തുകയായിരുന്നു. ബസിലിരിക്കുകയായിരുന്ന ഈശ്വരി ഇവരെ കണ്ടതോടെ മാല ബസിലിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. പാലാ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിരവധി മോഷണസംഘങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാലാ ജൂബിലി തിരുനാളിനടക്കം എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്.ഐ എം.ഡി. അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.