ട്രെയിൻ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 18കാരി കൂട്ടബലാത്സംഗത്തിന്​ ഇരയായെന്ന്​ സംശയം -പൊലീസ്​

വഡോദര: ഗുജറാത്തിലെ വൽസാദിൽ ഈമാസം ആദ്യം ട്രയിൻ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 18കാരി കൂട്ടബലാത്സംഗത്തിന്​ ഇരയാ​െയന്ന്​ സംശയിക്കുന്നതായി പൊലീസ്​. ജോലി കഴിഞ്ഞ്​ ഹോസ്റ്റലിലേക്ക്​ മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം.

കോളജ്​ വിദ്യാർഥിനിയായ 18കാരി വഡോദരയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒയിൽ പ്രവർത്തിച്ചിരുന്നു. വഡോദരയിലെ ഹോസ്റ്റലിലായിരുന്നു പെൺകുട്ടിയുടെ താമസം. നവംബർ നാലിന്​ നവ്​സാരി സ്വദേശിയായ പെൺകുട്ടിയെ വൽസാദ്​ ക്യൂൻ എക്​സ്​പ്രസിലെ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ അപകട മരണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു.

പെൺകുട്ടിയുടെ ബാഗിൽനിന്ന്​ ഡയറി പൊലീസ്​ കണ്ടെടുത്തു. ഇൗ മാസം ആദ്യം ​ഓ​ട്ടോയിലെത്തിയ രണ്ടു പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട സ്​ഥലത്തെത്തിക്കുകയും ചെയ്​തിരുന്നു. കണ്ണുകെട്ടിയാണ്​ പെൺകുട്ടിയെ ഇവർ അവിടെ എത്തിച്ചത്​. അവിടെവെച്ച്​ കൂട്ടബലാത്സംഗത്തിന്​ ഇരയായതായാണ്​ പൊലീസിന്‍റെ നിഗമനം. പിന്നീട്​ പ്രദേശത്തേക്ക്​ ഒരു ബസ്​ ഡ്രൈവർ വന്നതോടെ പ്രതികൾ കടന്നുകളഞ്ഞു. ബസ്​ ഡ്രൈവറുടെ സഹായത്തോടെ പെൺകുട്ടി സുഹൃത്തിനെ വിളിക്കുകയും അവിടെനിന്ന്​ രക്ഷ​െപ്പടുകയുമായിരുന്നു -ഡയറിയിൽ പറയുന്നതായി മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

പ്രതികളെ പിടികൂടാൻ പൊലീസ്​ വ്യാപക അന്വേഷണം ആരംഭിച്ചതായി ഐ.ജി സുഭാഷ്​ ത്രിവേദി പറഞ്ഞു. വഡോദര പൊലീസ്​, അഹ്​മദാബാദ്​ സിറ്റി ക്രൈം ബ്രാഞ്ച്​, ഫോറൻസിക്​ സയൻസ്​ ലബോറട്ടറി, റെയിൽവേ എന്നിവരെ ഉൾപ്പെടുത്തി ഏകദേശം 25ഒാളം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. 450ഓളം സി.സി.ടി.വിയു​ം പരിശോധനക്ക്​ വിധേയമാക്കി.

'പെൺകുട്ടിയുടെ ഡയറിയിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായതായോ ലൈംഗികമായി ആക്രമിക്കപ്പെട്ടതായോ എഴുതിയിട്ടില്ല. എന്നാൽ, അവിടെ നടന്ന സംഭവങ്ങളുടെ അടിസ്​ഥാനത്തിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായതായാണ്​ നിഗമനം' -എസ്​.പി റാത്തോഡ്​ പറഞ്ഞു. 

Tags:    
News Summary - Woman Found Hanging In Train Coach, Rape Suspected Gujarat Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.