വാഴയൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ല പൊലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും പരാതി നൽകി. കക്കോവ് നാനാം ചിറയ്ക്കൽ കൃഷ്ണനാണ് മകൾ ഗീതുവിെൻറ (26) മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
ഭർത്താവ് തിരൂർ തൃക്കണ്ടിയൂർ സൗപർണിക വിപിെൻറ വീട്ടിലാണ് നവംബർ 25ന് ഗീതുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാൽമുട്ട് തറയിൽ കുത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് പറയുന്നു. നാലുവർഷം മുമ്പാണ് ഗീതുവിനെ വിപിന്‍ വിവാഹം ചെയ്തു കൊടുത്തത്. മൂന്ന് വർഷം പ്രായമായ ഒരാൺകുട്ടിയുണ്ട്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണ് മരണകാരണം എന്ന് സംശയിക്കുന്നതിനാൽ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരുണമെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.