കൊല്ലം: വീട്ട് മുറ്റത്തേക്ക് മയക്കുമരുന്ന് പാക്കറ്റ് വലിച്ചെറിഞ്ഞ ശേഷം കടന്നുകളഞ്ഞ യുവാവ് പിടിയിലായി. കാവനാട് ശ്രീകൃഷ്ണ ഭവനത്തില്‍ സന്തോഷ് (29) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ വടയാറ്റുകോട്ട ഊരമ്മന്‍ കോവിലിന് സമീപത്തെ വീടിനു മുന്നില്‍ സമീപവാസികള്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ അതുവഴി ഷോള്‍ഡര്‍ ബാഗ് ധരിച്ച യുവാവ് അമിത വേഗത്തില്‍ നടന്നുപോവുകയും ഏതോ സാധനം വീട്ടുമുറ്റത്തേക്ക് വലിച്ചെറിയുന്നതും കണ്ടു. സംശയം തോന്നി പരിശോധിച്ചപ്പോളാണ് പോളിത്തിന്‍ കവറില്‍ പൊതിഞ്ഞ മയക്കുമരുന്ന് കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ 54 ഗ്രാം എം.ഡി.എം.എ ആണന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് പരിസരത്തുള്ള സി.സി ടി.വി പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി പ്രതി ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് സുഹൃത്തുക്കള്‍ക്കും മറ്റും വില്പന നടത്തിവരികയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോയില്‍ മയക്കുമരുന്നുമായി വരുന്നതിനിടെ പുറകെ ബൈക്കില്‍ വന്നവര്‍ എക്സൈസ് സംഘം ആണെന്ന് തെറ്റിദ്ധരിച്ച് ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടുകയും പൊതി വീട്ടുമുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുമേഷ്, സവിരാജ്, എസ്.സി.പി.ഒ സജീവ്, സി.പി.ഒമാരായ അനീഷ്, ഷഫീക്ക്, അനു ആര്. നാഥ് എന്നിവരും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.