ആ​ഷി​ക്

ഫിറ്റ്‌നെസ് സെന്ററില്‍ യുവതിക്ക് പീഡനം: പരിശീലകന്‍ അറസ്റ്റില്‍

നിലമ്പൂര്‍: കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പരിശീലകന്‍ അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്കാണ് (36) അറസ്റ്റിലായത്.

ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Young woman molested at fitness center: trainer arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.