പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി ചേപ്പാട് ചേത്തക്കൽ ക്ഷേത്രത്തിനു സമീപം തടത്തേൽ വീട്ടിൽ താമസിക്കുന്ന റോയ് വർഗീസാണ് (34) അറസ്റ്റിലായത്. പ്രതി പെൺകുട്ടിയോട് പലതവണ ലൈംഗിക അതിക്രമം കാട്ടുകയും മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിനുശേഷം മൊബൈൽ ഫോൺ സിം ഉപേക്ഷിച്ച് സ്ഥലംവിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. എറണാകുളത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.